തിരുവനന്തപുരം: ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോഴാണ് ഹോട്ടലുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ചിന്ത ജെറോമിന്റെ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇത് എടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ മറുപടി.
നേരത്തെ, ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് ചിന്ത ജെറോം തട്ടിക്കയറിയത് വിവാദമായിരുന്നു. അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലായിരുന്നു സംഭവം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസും ഈ സമയത്ത് ചിന്ത ജെറോമിനൊപ്പം ഉണ്ടായിരുന്നു. വിഷയത്തിൽ പ്രത്യക്ഷത്തിൽ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും. ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൃത്യത പാലിച്ചുപോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Post Your Comments