ടെക് ലോകം ആകാംഷയോടെ കാത്തിരുന്ന വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകളുടെ പ്രീ- ബുക്കിംഗ് തുടരുന്നു. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ മുഖാന്തരമാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകളുടെ പ്രീ- ബുക്കിംഗ് നടക്കുന്നത്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രീമിയം മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ. പ്രീ- ബുക്കിംഗിനോടൊപ്പം ചില ഓഫറുകളും ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫെബ്രുവരി 14 വരെയാണ് പ്രീ- ബുക്കിംഗ് ചെയ്യാനുളള അവസരം.
വൺപ്ലസ് 11 5ജി ഹാൻഡ്സെറ്റിന്റെ 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 61,999 രൂപയാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റ് 56,999 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക. 6.7 ഇഞ്ച് വലിപ്പമുള്ള അത്യാകർഷകമായ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. അതിനാൽ, സ്മാർട്ട്ഫോണുകളിൽ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് വൺപ്ലസ് 11 5ജി മികച്ച ഓപ്ഷനാണ് ഇരട്ട സ്പീക്കർ നൽകിയതിനാൽ ശക്തമായ ശബ്ദവും വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments