Latest NewsCinemaMollywoodNewsEntertainment

’23-ാം വയസ്സില്‍ ചേച്ചിയാകുന്നു’; അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് നടി ആര്യ

ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ആര്യ പാര്‍വ്വതി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെച്ച തന്റെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

’23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ…’ ആര്യ കുറിച്ചു. അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങളുടെ കുടുംബത്തെ ഓർത്ത് സന്തോഷമുണ്ടെന്നും, സുഖപ്രസവം ആകട്ടേയെന്നും പറയുന്നവരുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ആര്യാ പാര്‍വ്വതി. ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീൽസുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button