Latest NewsKeralaNews

കണ്ണൂരില്‍ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവം: ടീച്ചറുടെ പെരുമാറ്റത്തില്‍ മനം നൊന്ത് എന്ന് പ്രാഥമിക നിഗമനം; അന്വേഷണം 

കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തതിൽ മനം നൊന്താണ് റിയ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസുകാരിയെ അധ്യാപിക ശകാരിച്ചത്. പേനയിലെ മഷി ഡെസ്കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചതായിരുന്നു കാരണം. എന്നാല്‍ തന്‍റെ  പേനയില്‍ നിന്നും കയ്യിലേക്ക് മഷി പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി അധ്യാപികയോട് പറഞ്ഞു. പക്ഷെ രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ക്ലാസിൽ കയറ്റു എന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്കൂള്‍ വിട്ട് വൈകിട്ട് വീട്ടിലെത്തിയ കുട്ടി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിവച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾകുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button