MalappuramKeralaNattuvarthaLatest NewsNews

ഇൻസ്റ്റാഗ്രാം പ്രണയം: മലപ്പുറത്തെ പെൺകുട്ടിയും യുപിയിലെ കാമുകനും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിൽ

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി മലപ്പുറം കരുവാരക്കുണ്ടിൽ എത്തി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരൻ. തുടർന്ന്, കാമുകിയുമൊത്ത് ട്രെയിനിൽ ഡൽഹിയിലേക്ക് തിരിച്ച പതിനെട്ടുകാരനെ കേരള പൊലീസും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ കസ്റ്റഡിയിലെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപുർ മുഹമ്മദ് നവേദിനെ പോക്സോ വകുപ്പ് ചുമത്തി കോടതി റിമാൻഡ് ചെയ്തു.

സർക്കാർ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു, ഇനിയും നാണം കെടാൻ വയ്യാ: എം എ യൂസഫലിയോട് അഭ്യർത്ഥനയുമായി ഹരീഷ് പേരടി

സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടി ക്ലാസിലേക്കെന്ന് പറഞ്ഞാണ് കാമുകനൊപ്പം വീട് വിട്ടിറങ്ങിയത്. മഞ്ചേരിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും പോയ ഇരുവരും പിന്നീട്, കോഴിക്കോട്ടു നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്രതിരിച്ചു. ഇതിനിടെ, പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്, ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

പെൺകുട്ടി കാമുകനോടൊപ്പം ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് റെയിൽവേ പോലീസിന് സന്ദേശമയച്ചു. ഇരുവരെയും കാസർഗോഡ് വെച്ചാണ് റെയിൽവേ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കാസർഗോഡെത്തിയ പോലീസ് രണ്ടുപേരെയും തിരിച്ചു കൊണ്ടുവരികയായിരുന്നു.

തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

തുടർന്ന്, പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ഇൻസ്റ്റഗ്രാം പ്രണയത്തിൻറെയും ഒളിച്ചോട്ടത്തിൻറെയും കാര്യങ്ങൾ ഇരുവരും വ്യക്തമായത്. മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button