ദുബായ്: ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാൻ പ്രത്യേക ബസ് സർവീസ് ആരംഭിച്ച് യുഎഇ. എമിറേറ്റ്‌സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് ദുബായ് ടാക്‌സി കോർപറേഷൻ, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി എന്നിവർ ചേർന്നാണ് ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാൻ പ്രത്യേക ബസ് സർവീസ് ആരംഭിച്ചത്.
Read Also: 5 ശതമാനം വെള്ളക്കരം വർധന കേന്ദ്ര നിർദേശപ്രകാരം: ഈ സാമ്പത്തിക വർഷം നടപ്പാക്കില്ലെന്ന് റോഷി അഗസ്റ്റിൻ
സാധാരണ കുട്ടികൾക്കൊപ്പം ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും പഠിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വീൽചെയറിനും രണ്ടു പ്രത്യേക ഇരിപ്പിടത്തിനുമുള്ള സൗകര്യം വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു വാഹനത്തിൽ 4 കുട്ടികളെയാണ് കൊണ്ടു പോകാൻ കഴിയുക. ആദ്യ ഘട്ടത്തിൽ 8 ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വീടുകളിലേക്ക് ഡിടിസിയുടെ സർവീസ് ലഭിക്കും. വീൽചെയർ അടക്കം കയറ്റാവുന്ന തരത്തിലാണ് പുതിയ സ്‌കൂൾ വാഹനം സജ്ജമാക്കിയിട്ടുള്ളത്.
Post Your Comments