Latest NewsNewsBusiness

രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാൻ സാധ്യത

വിവിധ ഘടകങ്ങൾ രാജ്യാന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്നുണ്ട്

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം ഹർദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യാന്തര വിപണിയിൽ വില കുറയുകയാണെങ്കിൽ പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. നിലവിൽ, ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില.

രാജ്യത്ത് ആവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനത്തോളം മറ്റു രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വിവിധ ഘടകങ്ങൾ രാജ്യാന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വർഷങ്ങൾക്കുള്ളിൽ പാചകവാതകം യഥേഷ്ടം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പൂർണമായും മനസിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: അപകടമുണ്ടാക്കിയതിന് ലൈസൻസ് സസ്‌പെന്‍റ് ചെയ്തു : പിന്നാലെ മദ്യപിച്ച് വീണ്ടും ബസ് ഓടിക്കാനെത്തിയ ഡ്രൈവര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button