KollamNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട പെ​ട്ടി ഓ​ട്ടോ താ​ഴ്ച്ച​യിലേക്ക് വീണ് സ്ത്രീക്ക് പരിക്ക്

നീ​ണ്ട​ക​ര ഹാ​ർ​ബ​ർ റോ​ഡി​ൽ പ്ര​കാ​ശി റാ​ഫേ​ലി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ച​വ​റ: നി​യ​ന്ത്ര​ണം വി​ട്ട പെ​ട്ടി ഓ​ട്ടോ ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പ​ത്തെ താ​ഴ്ച്ച​യി​ൽ പ​തി​ച്ച് പെ​ട്ടി ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. നീ​ണ്ട​ക​ര ഹാ​ർ​ബ​ർ റോ​ഡി​ൽ പ്ര​കാ​ശി റാ​ഫേ​ലി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും

ഇ​ന്ന​ലെ രാ​വി​ലെ 10.30-ന് ച​വ​റ ന​ല്ലേ​ഴ്ത്ത് മു​ക്കി​ൽ ആണ് ഓ​ട്ടോ താ​ഴ്ച്ച​യി​ൽ വീ​ണ​ത്. മ​ത്സ്യ വ്യാ​പാ​രം ക​ഴി​ഞ്ഞ് നീ​ണ്ട​ക​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന് കാ​ടു​ക​യ​റി വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെത്തിയ ച​വ​റ ഫ​യ​ർ​ഫോ​യ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാണ് പ​രി​ക്കേ​റ്റ സ്ത്രീ​യെ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button