ഇസ്താംബൂള്‍ : തുര്‍ക്കിയിലും സിറിയയിലുമായി 21,000 ലേറെ പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തില്‍ സര്‍ക്കാര്‍ സഹായം വേണ്ട വിധം ലഭിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. വോട്ടും ചോദിച്ച് ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്നാണ് വോട്ടര്‍മാര്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന് നല്‍കുന്ന മുന്നറിയിപ്പ്.
രണ്ടു ദശാബ്ദക്കാലമായി തുര്‍ക്കി ഭരിക്കുന്ന ഉര്‍ദുഗാന്‍ നേരിട്ട ഏറ്റവും രൂക്ഷമായ പ്രശ്‌നമായിരുന്നു ഭൂകമ്പം. മെയ് 14 ന് നടക്കുന്ന തെരഞ്ഞെടുപ്പാണ് ഉര്‍ദുഗാന്‍ തുടരണോ എന്ന് തീരുമാനിക്കുന്നത്.
10 ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഉര്‍ദുഗാന്‍. ഈ പ്രദേശങ്ങളില്‍ ഇപ്പോഴും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ആളുകള്‍ താമസിക്കാനിടമില്ലാതെ, നിരത്തുകളിലും കാറുകളിലുമാണ് കഴിയുന്നത്.
Post Your Comments