
കുഞ്ചിത്തണ്ണി: ഭർത്താവ് കത്തികൊണ്ടു കുത്തി പരിക്കേൽപിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടൻകാട് തെങ്ങുംപള്ളിയിൽ ജോഷിയുടെ ഭാര്യ ഷിജി (44)ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പൊട്ടൻകാട് അക്ഷയ സെന്ററിൽ ജോലി ചെയ്യുന്ന ഷിജി ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ റോഡരികിൽ കലുങ്കിനടിയിൽ ഒളിച്ചിരുന്ന ഭർത്താവ് ജോഷി കത്തികൊണ്ട് ഷിജിയുടെ വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഷിജിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ചിത്തണ്ണിയിലെ വർക്ക്ഷോപ്പ് ഉടമയായ ജോഷിയും ഷിജിയും തമ്മിൽ കുടുംബകലഹം പതിവായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments