
എറണാകുളം: കസ്റ്റംസിനെ വെട്ടിച്ച് 29.89 ലക്ഷം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ച യുവതി വിമാനത്താവളത്തിനുള്ളിൽ വെച്ച് അറസ്റ്റിലായി. ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി പാഡിനുള്ളിലാണ് യുവതി സ്വർണം ഒളിപ്പിച്ചുവെച്ചത്. നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് യുവതി നെടുമ്പാശേരിയിൽ എത്തിയത്.
യുവതിയുടെ നടത്തത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ പരിശോധിക്കുകയായിരുന്നു. എന്നാൽ, പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വീണ്ടും പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനകത്ത് സാനിറ്ററി പാഡ് കണ്ടെത്തി. ചോദിച്ചപ്പോൾ തനിക്ക് ആർത്തവമാണെന്നും അടിവസ്ത്രം അഴിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞു. പാഡിനുള്ളിൽ ചുമന്ന നിറം അടിച്ചിരുന്നു. എന്നാൽ, ഗ്രീൻ ചാനലിലൂടെ കടന്നപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ശേഷം സാനിറ്ററി പാഡ് അഴിച്ച് പരിശോധിച്ചു. ഇതോടെയാണ് യുവതിയുടെ കള്ളത്തരം വെളിയിലായത്.
Post Your Comments