KannurKeralaNattuvarthaLatest NewsNews

‘എനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ സൃഷ്ടിക്കുന്നു’: മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്നും വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്ത് നുണകളും അന്തരീക്ഷത്തില്‍ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കേരളത്തില്‍ രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം വേണം: തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ അപകടം മനസിലാക്കിയെന്ന് സുരേഷ് ഗോപി

അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല.
ഇ.പി ജയരാജൻ
എൽഡിഎഫ് കൺവീനർ

shortlink

Related Articles

Post Your Comments

Related Articles


Back to top button