KeralaLatest NewsNews

ശൈശവ വിവാഹത്തിന്റെ പേരിൽ അസം സർക്കാർ നടത്തുന്ന വികലമായ നിയമപ്രയോഗം ഉടൻ നിർത്തിവയ്ക്കണം: പി കെ ശ്രീമതി

തിരുവനന്തപുരം: ശൈശവ വിവാഹത്തിന്റെ പേരിൽ അസം സർക്കാർ നടത്തുന്ന വികലമായ നിയമപ്രയോഗം ഉടൻ നിർത്തിവയ്ക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞവർക്കെതിരെപോലും നടപടിയെടുക്കുന്നുവെന്നും ശ്രീമതി പറഞ്ഞു.

Read Also: മഹീന്ദ്ര ആൻഡ് മഹീന്ദ്ര: മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു

ശൈശവ വിവാഹത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ശക്തമായ പ്രചാരണം നടത്തിവരികയാണ്. എന്നാൽ, ഇത്രയും കാലം ബോധവൽക്കരണം പോലും നടത്താൻ തയ്യാറാകാത്ത സർക്കാരാണ് പുരുഷന്മാരെ വ്യാപകമായി അറസ്റ്റ് ചെയ്ത് കുടുംബങ്ങളെ വഴിയാധാരമാക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമത്തിന്റെ മറവിൽ ചില ജില്ലകളിലാണ് നടപടികൾ. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനു മുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്. പ്രശ്നത്തെ സാമൂഹികമായി കണ്ട് ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാൻ ശ്രമം ഉണ്ടാവുകയാണ് വേണ്ടതെന്ന് പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

Read Also: ക്ഷേമ പദ്ധതികളുടെ പേരിൽ പ്രവാസികളെ കബളിപ്പിക്കാൻ ശ്രമം: ജാഗ്രതാ നിർദ്ദേശവുമായി നോർക്ക റൂട്ട്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button