Latest NewsUAENewsInternationalGulf

പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ഇന്ത്യയിലേക്ക് പുതിയ വിമാന സർവ്വീസുമായി എയർ അറേബ്യ

അബുദാബി: പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ അറേബ്യ. ഇന്ത്യയിലേക്ക് പുതിയ വിമാന സർവ്വീസ് എയർ അറേബ്യ ആരംഭിച്ചു. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലേക്കാണ് എയർ അറേബ്യ പുതിയ സർവ്വീസ് ആരംഭിച്ചത്.

Read Also: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ പഞ്ഞിയില്‍ പൊതിഞ്ഞ് തൊപ്പിയില്‍ സൂക്ഷിച്ച ലോഹം ഇനിയും തിരിച്ചറിഞ്ഞില്ല

അബുദാബിയിൽ നിന്ന് ഉച്ചയ്ക്ക് 2.25-ന് പുറപ്പെടുന്ന വിമാനം രാത്രി 8.20-ന് കൊൽക്കത്തയിൽ എത്തും. രാത്രി 9:05-ന് കൊൽക്കത്തയിൽ നിന്ന് തിരിച്ച് പുലർച്ചെ 1.05-ന് വിമാനം തിരിച്ച് അബുദാബിയിലെത്തും. എ320 വിമാനമാണ് കൊൽക്കത്തയിലേക്ക് സർവ്വീസ് നടത്തുക.

പുതിയ സേവനം ആരംഭിക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ അദേൽ അൽ അലി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, വിനോദം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്താനും പുതിയ വിമാന സർവ്വീസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാർച്ച് 15 മുതൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ പുതിയ വിമാന സർവ്വീസ് ഉണ്ടായിരിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ അറേബ്യ സർവ്വീസ് നടത്തുന്നുണ്ട്. അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗുകൾ എയർ അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ കോൾ സെന്ററിൽ വിളിച്ചോ ട്രാവൽ ഏജൻസികൾ വഴിയോ ചെയ്യാം.

Read Also: ആയുർവേദം അനുസരിച്ച് തൈറോയ്ഡ് പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button