കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി. വടക്കേവിള ക്രസന്റ് നഗർ-79 ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന നിയാസി(30)നെ ആണ് പൊലീസ് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
2017 മുതൽ കൊല്ലം സിറ്റിയിലെ ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 2017 മുതൽ 2022 വരെ റിപ്പോർട്ട് ചെയ്ത എട്ട് ക്രിമിനൽ കേസുകളിൽ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, കഠിന ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, നരഹത്യശ്രമം, കവർച്ച തുടങ്ങിയവയാണ്.
കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. ഇയാളെ ആറ് മാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് അയച്ചത്.
Post Your Comments