മംഗലാപുരം: കോളജ് അധ്യാപികയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗലാപുരം മുൽക്കി സൗത്ത് കോടി സ്വദേശിനിയായ അമിത(34) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി കിടപ്പുമുറിയിലെ ഫാനിൽ യുവതി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്.
മംഗലാപുരം കോളജിലെ അധ്യാപികയാണ് അമിത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമിത സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ട് ദിവസം മുൻപാണ് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നാലെയാണ് ആത്മഹത്യ. തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമിതയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments