ThiruvananthapuramNattuvarthaLatest NewsKeralaNews

ആ​ഡം​ബ​ര ബ​സി​ല്‍ ലഹരിക്കടത്ത് : ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയില്‍

ക​ഴ​ക്കൂ​ട്ടം നെ​ഹ്‌​റു ജം​ഗ്ഷ​നി​ല്‍ ല​ളി​ത സ​ദ​ന​ത്തി​ല്‍ മ​ധു​പ​ന്‍ (28) ആണ് പി​ടി​യി​ലാ​യത്

പാ​റ​ശ്ശാ​ല: ആ​ഡം​ബ​ര ബ​സി​ല്‍ കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസ് പിടിയില്‍. ക​ഴ​ക്കൂ​ട്ടം നെ​ഹ്‌​റു ജം​ഗ്ഷ​നി​ല്‍ ല​ളി​ത സ​ദ​ന​ത്തി​ല്‍ മ​ധു​പ​ന്‍ (28) ആണ് പി​ടി​യി​ലാ​യത്.

Read Also : പേരക്ക കഴിക്കുന്നത് വയറിന് നല്ലതോ? വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ടത് എന്തെല്ലാം?

അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന ആ​ഡം​ബ​ര ബ​സി​ല്‍ നി​ന്നാണ് ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടിയത്. 58.357 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ ആണ് പിടിച്ചെടുത്തത്. ഇ​യാ​ള്‍ക്കെ​തി​രെ നാ​ര്‍ക്കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ന്‍ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍സ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തിട്ടുണ്ട്.

എ​ക്‌​സൈ​സ് സം​ഘ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​എ​ന്‍ മ​ഹേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫീസ​ര്‍ സു​ധീ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ അ​ഭി​ജി​ത്ത് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. കേ​സി​ന്റെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​യെ​യും തൊ​ണ്ടി​യും നെ​യ്യാ​റ്റി​ന്‍ക​ര റെ​യ്ഞ്ചി​ന് കൈ​മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button