KottayamLatest NewsKeralaNattuvarthaNews

വീ​ട് കു​ത്തി തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു : പ്ര​തി അറസ്റ്റിൽ

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കൊ​ച്ചു​കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് വി​ള​യി​ൽ​പ​ടീ​റ്റ​തി​ൽ ന​ജീ​മു​ദ്ദീ​നെ(49)​യാ​ണ് അറസ്റ്റ് ചെയ്തത്

ഗാ​ന്ധി​ന​ഗ​ർ: വീ​ട് കു​ത്തി തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റിൽ. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കൊ​ച്ചു​കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് വി​ള​യി​ൽ​പ​ടീ​റ്റ​തി​ൽ ന​ജീ​മു​ദ്ദീ​നെ(49)​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഡി​സം​ബ​ർ 24നാ​യി​രു​ന്നു കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​റാ​ട്ടു​വ​ഴി ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ ക​യ​റി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 7.5 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യുകയായിരുന്നു.

Read Also : കോടതി ഒന്നിപ്പിച്ച കമിതാക്കൾക്ക് സിപിഎം നേതാക്കളുടെ മർദ്ദനം: നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ർ പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പൊലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​യാ​ളാ​ണ് മോ​ഷ്ടാ​വെ​ന്ന് ക​ണ്ടെ​ത്തു​ക​യും തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ​ നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെതിരെ ക​രു​നാ​ഗ​പ്പ​ള്ളി, പ​ഴ​യ​ന്നൂ​ർ, കോ​ട്ട​യം വെ​സ്റ്റ്, അ​മ്പ​ല​പ്പു​ഴ, ഓ​ച്ചി​റ, ശാ​സ്താം​കോ​ട്ട, പാ​ല​ക്കാ​ട് ടൗ​ൺ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button