PalakkadLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട മിനിവാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു : ഡ്രൈവര്‍ക്ക് പരിക്ക്

തിരുവിഴാംകുന്ന് സ്വദേശി സുരേന്ദ്രന് (48) ആണ് പരിക്കേറ്റത്.

കുമരംപുത്തൂര്‍: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട് മിനിവാന്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുവിഴാംകുന്ന് സ്വദേശി സുരേന്ദ്രന് (48) ആണ് പരിക്കേറ്റത്. ഇയാളെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : അദാനി വില്‍മര്‍ സ്റ്റോറില്‍ ഹിമാചൽ കോൺഗ്രസ് സർക്കാരിന്റെ റെയ്ഡ്: നികുതി വെട്ടിപ്പെന്ന് ആരോപണം

ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. മണ്ണാര്‍ക്കാട്ടു നിന്ന് തിരുവിഴാംകുന്നിലേക്ക് പോകും വഴിയായിരുന്നു സംഭവം. എതിരെ വന്ന വാഹനത്തിന്റെ അമിത വെളിച്ചത്തില്‍ ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടകാരണമായി പറയുന്നത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തിൽ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ രാത്രികളില്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന സാഹചര്യമുള്ളതായാണ് ആക്ഷേപം. ഇത് പലപ്പോഴും അപകടത്തിനും കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button