
വിതുര: മെഴുകുതിരിയിൽ നിന്ന് കട്ടിലിലേക്ക് തീ പടർന്ന് വായോധികൻ മരിച്ചു. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടിൽ തങ്കപ്പ (74)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളോളം കിടപ്പു രോഗിയായിരുന്ന തങ്കപ്പൻ മകൾക്കൊപ്പമാണ് കഴിയുന്നത്. ഭാര്യ ഷേർലി ഒരു വർഷം മുൻപ് മരിച്ചു. വാർദ്ധക്യ സഹജമായ അസുഖം നേരിടുന്ന തങ്കപ്പൻ പൂർണമായും കിടപ്പിലായിരുന്നു. പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിലായിരുന്നു ഇദ്ദേഹം കിടന്നിരുന്നത്. സ്ഥിരമായി മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന ശീലം ഇദ്ദേഹത്തിനുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.
Read Also : കൊല്ലങ്കോട് യുവാവിന്റെ ആത്മഹത്യ: ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത മൂലമെന്ന് ഭാര്യ
സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയിൽ കത്തിച്ചു വച്ച മെഴുകുതിരിയിലൂടെ തീ പടർന്നു കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം അപകട കാരണമെന്നാണ് സൂചന. ടീപ്പോയും കട്ടിലും പൂർണമായി കത്തി നശിച്ചു.
വിതുര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments