Latest NewsKeralaNews

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; നാല് പേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നിൽ തെരുവ് നായ ആക്രണത്തിൽ നാല് പേർക്ക് പരിക്ക്. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ, ബൈക്ക് യാത്രക്കാരൻ, രണ്ട് സ്ത്രീകൾ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ ആശുപത്രിയുടെ മുന്നിൽ വച്ച് സുരക്ഷാ ജീവനക്കാരന് കടിയേറ്റു.

പിന്നീടാണ് രണ്ട് സ്ത്രീകൾക്കുൾപ്പെടെ കടിയേറ്റത്. ബൈക്ക് യാത്രികന് നേരെ കുരച്ചു ചാടിയ നായ ഇയാളുടെ വസ്ത്രം കടിച്ചുകീറുകയും കാലിൽ കടിക്കുകയുമായിരുന്നു. കടിച്ച നായയെ പിന്നീട് നഗരസഭ നിയോഗിച്ച നായപിടുത്തക്കാർ വലയുപയോഗിച്ച് പിടിച്ചു. നായക്ക് പേയുള്ളതായി സംശയിക്കുന്നു. രാവിലെ മുതൽ സ്റ്റേഡിയത്തിലെത്തുന്ന കടക്കാർക്കും യാത്രക്കാർക്കും നേരെ നായ്ക്കൾ കുരച്ചുചാടുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

നായപിടുത്തക്കാർ എത്തുമ്പോഴും നായ യാത്രക്കാർക്ക് നേരെ കുരച്ചുചാടുകയായിരുന്നു.

അതേസമയം, കടിയേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ റാബിസ് വാക്സിൻ ഇല്ലാത്തതിനെ തുടര്‍ന്ന്, ഇവരെ പിന്നീട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെയും വാക്സിൻ ഇല്ലെന്ന മറുപടിയാണ് ഇവര്‍ക്ക്‌ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button