കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മടിക്കൈ ഉമിച്ചിയിലെ വിനോദ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവും അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also : കാസർഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്കൂൾ വിദ്യാര്‍ഥികള്‍: നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
2013-ൽ ആണ് കേസിനാസ്പദമായ സംഭവം. പല ദിവസങ്ങളിലായി മടിക്കൈ കോതോട്ട് പാറയിൽ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുവന്ന് വിനോദ് കുമാർ പീഡിപ്പിക്കുകയായിരുന്നു. കാസർഗോഡ് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജാണ് ശിക്ഷ വിധിച്ചത്.
നീലേശ്വരം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആദ്യം അന്വേഷണം നടത്തിയത് ഡിവൈ.എസ്.പിയായിരുന്ന ഹരിശ്ചന്ദ്ര നായിക്ക് ആയിരുന്നു.
Post Your Comments