കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ സ്റ്റേ ഹൈക്കോടതി നീക്കി. സ്റ്റേ അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതിയുടെ നടപടി. കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ്.
അഭിഭാഷകന്‍ സൈബി ജോസ് തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ച് സൈബി നൽകിയ രേഖ വ്യാജമെന്നു കണ്ടെത്തിയ കോടതി വിഷയം ഗൗരവതരമാണെന്നും വ്യക്തമാക്കി. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ സൈബി ജോസിന് പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും
കേസിൽ വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ നടന്നതായും ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ണിമുകുന്ദനോടു കോടതി നിർദ്ദേശിച്ചു.
Post Your Comments