മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയ തന്റെ സര്‍ജറിയെക്കുറിച്ചും താന്‍ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും പറയുകയാണ് ഇപ്പോൾ. റിലേഷന്‍ഷിപ്പ് ബ്രേക്കപ്പ് അത്രയധികമൊന്നും തന്നെ ബാധിക്കാറില്ലെന്നു തുറന്നു പറയുകയാണ് ഹെയ്ദി.
‘സര്‍ജറി ഫെയിലര്‍ ആയതിന്റെ ഒരു ഡിപ്രെഷന്‍ എന്നെ വല്ലാതെ ബാധിക്കുന്നുമുണ്ട്. ഞാന്‍ അത് എവിടെയും അങ്ങനെ പറയാറില്ല. പക്ഷെ അത് മനസ്സില്‍ ഇങ്ങനെ വല്ലാതെ ഉണ്ട്. കാരണം എന്റെ സര്‍ജറി കാരണം കുറച്ചു ബുദ്ധിമുട്ടുകള്‍ നിലവിലുണ്ട്. നല്ല പെയിനും ഉണ്ട്. ഇനി ഇപ്പൊ കറക്ഷന്‍ സര്‍ജറി ചെയ്യണം. അതിനു ഇനിയും പൈസ കണ്ടെത്തണം. ഇനിയും വേദന സഹിക്കണം. ഞാന്‍ ഭാവിയിലേക്ക് എന്ന് വച്ചുകൊണ്ട് ചിലത് കരുതുന്നുണ്ട്. കാരണം ഞാന്‍ ഒറ്റയ്ക്കായതുകൊണ്ട്. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതി ഇനി എനിക്കായി എന്തെങ്കിലും സേവ് ചെയ്യണം എന്ന്. ഞാന്‍ വളരെ സിംപിള്‍ ആയ ഒരു ലൈഫ് ആണ് മുന്‍പോട്ട് കൊണ്ടുപോകുന്നത്. പരിധിയില്‍ കവിഞ്ഞു ഒന്നും ഞാന്‍ ആര്‍ഭാടമായി ജീവിക്കാത്ത ഒരാള്‍ കൂടിയാണ്. എനിക്കിനി സര്‍ജറിക്ക് വേണ്ടിയുള്ള എമൗണ്ട് കൂടി കണ്ടെത്തണം എന്ന അവസ്ഥ കൂടിയുണ്ട് . ഒരുപാട് ബോഡിഷെയ്‌മിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്’- ഹെയ്ദി പറയുന്നു.
‘ എത്രയും പെട്ടെന്ന് കറക്ഷന്‍ സര്‍ജറി ചെയ്യാം എന്ന് വിചാരിക്കുന്നു, കാരണം മൂത്രം ഒഴിക്കുമ്പോഴും മറ്റും ഭയങ്കര പെയിന്‍ഫുള്‍ ആണ്. അപ്പോഴൊക്കെ വല്ലാത്ത സങ്കടം ഒറ്റപ്പെട്ട ഫീലിങ്ങ്സ് ഒക്കെ ആയി. നമ്മള്‍ ഇങ്ങനെ വേദന സഹിക്കുന്നത് ഹൊറിബിള്‍ ആണ്. പലരും നിങ്ങളുടെ വജൈന ഇങ്ങനെ അല്ലെ എന്ന് പറഞ്ഞുകൊണ്ട് ജഡ്ജ് ചെയ്തു ഇന്‍സള്‍ട്ട് ചെയ്യുന്നുണ്ട്. നമ്മുടെ ബ്രെസ്റ്റ് ഇങ്ങനെ അല്ലെ എന്ന് ചോദിച്ചു പരിഹസിക്കുന്നവരും ഉണ്ട്. ശരിയാണ് നമ്മള്‍ സര്‍ജറി കഴിഞ്ഞ ആളുകള്‍ ആണ്. എല്ലാം പെര്‍ഫെക്‌ട് ആകണം എന്നൊന്നും ഇല്ല.’- ഹെയ്ദി പറയുന്നു.
Post Your Comments