
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. സംഘടനാ വിഷയങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി സമ്മേളനങ്ങളിലെ വിഭാഗീയത എന്നിവ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്ന ഇപി ജയരാജന്‍ റിസോര്‍ട്ട് ആരോപണത്തില്‍ തന്റെ ഭാഗം വിശദീകരിക്കും. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ ഉള്ള പ്രതിപക്ഷ സമരം നേരിടാനുള്ള തന്ത്രങ്ങള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ തയ്യാറെടുപ്പുകളും യോഗം ചര്‍ച്ച ചെയ്യും.
Post Your Comments