ഗാന്ധിനഗർ: കുട്ടികളുമായി സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടു വിദ്യാർത്ഥികൾക്കും മാതാവിനും പരിക്ക്. കുമാരനല്ലൂർ കൊല്ലംപറമ്പിൽ ബിനുവിന്റെ ഭാര്യ ശരണ്യ (36), മക്കളായ അനാമിക (12), അഭിനവ് (10) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : കോടതി ഒന്നിപ്പിച്ച കമിതാക്കൾക്ക് സിപിഎം നേതാക്കളുടെ മർദ്ദനം: നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്
എംസി റോഡിൽ എസ്എച്ച് മൗണ്ട് സ്കൂളിനു മുന്നിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. സ്കൂളിലേക്ക് വിദ്യാർത്ഥികളെയുമായി എത്തിയ വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കാർ ഓടിച്ചിരുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബിനുവും ഓടികൂടിയ നാട്ടുകാരും ചേർന്നു പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കുട്ടികളുടെ കാൽ ഒടിഞ്ഞതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കി. എസ്എച്ച് മൗണ്ട് സ്കൂളിൽ നാല്, ആറ് ക്ലാസുകളിൽ പഠിക്കുന്നവരാണ് വിദ്യാർത്ഥികൾ. അതേസമയം, അശ്രദ്ധമായി കാറോടിച്ചതിന് ഡോക്ടർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments