Latest NewsIndia

അദാനി വില്‍മര്‍ സ്റ്റോറില്‍ ഹിമാചൽ കോൺഗ്രസ് സർക്കാരിന്റെ റെയ്ഡ്: നികുതി വെട്ടിപ്പെന്ന് ആരോപണം

ഷിംല: ഹിമാചല്‍പ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്‌റ്റോറിലാണ് സംസ്ഥാന എക്‌സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്‌റ്റോറില്‍ റെയ്ഡ് നടന്നത്. കമ്പനി ഗോഡൗണില്‍നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിനും സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ സ്റ്റോര്‍. ഹിമാചല്‍ പ്രദേശില്‍ മാത്രം അദാനി ഗ്രൂപ്പിന്റെ ഏഴ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button