KeralaLatest NewsNews

സംസ്ഥാനത്തിന്റെ ഭരണം നരേന്ദ്ര മോദിക്ക് കൈമാറിയാല്‍ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരും: എ.പി അബ്ദുള്ളകുട്ടി

നികുതി വെട്ടിപ്പുകാരെ നിലക്ക് നിര്‍ത്താന്‍ കുറച്ച് ബുള്‍ഡോസറുകളും, പിന്നെ ഇഡിയും വേണ്ടി വരും

കോഴിക്കോട്: സംസ്ഥാനത്തിന്റെ ഭരണം നരേന്ദ്ര മോദിക്ക് കൈമാറിയാല്‍ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരുമെന്ന ബിജെപി നേതാവ് എ.പി അബ്ദുള്ളകുട്ടി. നികുതി വെട്ടിപ്പുകാരെ നിലക്ക് നിര്‍ത്താന്‍ രണ്ട് കാര്യം ചെയ്താല്‍ മതി. അതിന്, യോഗി ചെയ്യുമ്പോലെ കുറച്ച് ബുള്‍ഡോസര്‍ വേണ്ടി വരും, പിന്നെ ഇഡിയും വേണ്ടി വരും. കുറച്ച് പൊലീസ് കൂടിയായാല്‍ സംഗതി ശരിയാവുമെന്ന് അബ്ദുല്ലകുട്ടി പറയുന്നു.

Read Also: മന്ത്രിമാരുടെ നാമമാത്രമായ ചെലവിനെ ധൂർത്തെന്ന് വിളിക്കുന്നു, പ്രതിസന്ധിക്കു കാരണം കേന്ദ്ര സമീപനത്തിലുണ്ടാകുന്ന മാറ്റങ്ങൾ

‘അധികാരം എന്നത് കൊള്ളയടിക്കാനുള്ള അവകാശമല്ല. ബാലഗോപാലിന്റെയും പിണറായിയുടെയും കഴിവുകേടാണ് നികുതി വര്‍ധന. ബാലഗോപാലിന്റെ അധികാരം താത്കാലികമാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സ്വര്‍ണ്ണ കച്ചവടത്തില്‍ നികുതി ലഭിക്കുന്നില്ല. ശക്തമായ നിലപാട് വേണം. നട്ടെല്ലുള്ളവരുടെ കൈയില്‍ ധനവകുപ്പ് നല്‍കണം. ഇന്ത്യയില്‍ ജി എസ് ടി വരുമാനം കുതിച്ചുയരുകയാണ്. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗജന്യ റേഷന്‍ കൊടുക്കുന്നത്. ലക്ഷക്കണത്തിന് കോടി രൂപയുടെ സഹായം കേന്ദ്രം കേരളത്തിന് നല്‍കി വരുന്നുണ്ട്’, അബ്ദുള്ളകുട്ടി പറഞ്ഞു.

‘കൗ ഹഗ് ഡേ’ നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. കൃഷിക്കാരും പശുക്കളും തമ്മിലുള്ള ആത്മബന്ധം. ആ സ്‌നേഹം വാത്സല്യമാണ്. കൃഷിക്കാരോടുള്ള സ്‌നേഹമാണ് കൗ ഹഗ് ഡേ ആയി കണക്കാണുന്നത്’, അബ്ദുള്ളകുട്ടി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button