WayanadKeralaNattuvarthaLatest NewsNews

ബന്ധുവിനെ കൊണ്ടുപോയ ആംബുലന്‍സിന് പിന്നിൽ സഞ്ചരിക്കവെ സ്കൂട്ടർ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു

പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്

കല്‍പ്പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിറകെ സ്‌കൂട്ടറിൽ സഞ്ചരിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അപകടത്തില്‍ പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.

Read Also : ഇൻസ്പെയറിംഗ് ടെക്നോളജീസ്: അത്യാധുനിക ഇന്റലിജൻസിന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ചു

കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു. രോഗിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവെയാണ് ബൈക്കിൽ പിന്നിൽ സഞ്ചരിച്ച യുവാവ് അപകടത്തിൽപ്പെട്ടത്. പാലവയലില്‍ വെച്ച് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു.

ബന്ധുവായ രോഗിയെയും കൊണ്ടുപോയ ആംബുലന്‍സിലുള്ളവര്‍ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം ഇതുവഴി എത്തിയ മറ്റു വാഹനയാത്രികരാണ് യുവാവ് റോഡില്‍ വീണ് കിടക്കുന്നത് കണ്ടത്. തുടർന്ന്, നാട്ടുകാരും വാഹനയാത്രികരും ചേര്‍ന്ന് വിഷ്ണുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ വിഷ്ണു മരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button