തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. ‘ലൈഫ് എന്നാൽ കാത്തിരിപ്പ് എന്നാക്കി സര്‍ക്കാര്‍ അർത്ഥം മാറ്റി’യെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പികെ ബഷീര്‍ കുറ്റപ്പെടുത്തി. 52,455 വീടുകൾ കാലങ്ങളായി നിർമാണം മുടങ്ങി കിടക്കുന്നവയാണെന്നാണ് പികെ ബഷീര്‍ ആരോപിക്കുന്നത്. നേരത്തെ പട്ടിക ജാതി, പട്ടിക വർഗ്ഗ വകുപ്പുകൾക്ക് കീഴിൽ പ്രത്യേകം വീട് നൽകിയിരുന്നു. പഞ്ചായത്തുകൾക്ക് അധികാരം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
ഫീൽഡ് പഠനം നടത്തിയാണ് അർഹരായ ആളുകളെ കണ്ടെത്തുന്നത്. 1,02542 പേരെ ആണ് അർഹരായി കണ്ടെത്തിയത്. പ്രതിപക്ഷം യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. 2020-ൽ പുതിയ ലിസ്റ്റ് ക്ഷണിച്ചു. 3,23,000 പേർക്ക് വീട് വച്ച് കൊടുത്തു. 54,529 വീടുകളുടെ നിർമാണം നടക്കുന്നു. 50,000 വീടുകൾക്ക് കൂടി കൊടുക്കാൻ പണം ലൈഫ് മിഷൻ്റെ കൈവശം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫിൽ പഞ്ചായത്തുകളുടെ അധികാരം സർക്കാർ കവർന്നിട്ടില്ലെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു.
എന്നാൽ, 2020-ല്‍ അപേക്ഷ ക്ഷണിച്ചു 2022-ല്‍ ലിസ്റ്റ് ഇട്ടതിൽ, 12,845 പേരാണ് കരാറിൽ ഏർപ്പെട്ടത്. 3 കൊല്ലം കൊണ്ട് ഉണ്ടാക്കിയത് 12,845 ഗുണഭോക്താക്കൾക്ക് ഉള്ള കരാര്‍ മാത്രമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതാണോ പുരോഗതിയെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments