കുഞ്ഞിന് ആറ് മാസം പ്രായമാകുമ്പോള്‍ മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടിക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ച് ആശങ്കപെടാറുണ്ട്. പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞ ഭക്ഷണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആദ്യ വര്‍ഷങ്ങളില്‍ അത്യന്താപേക്ഷിതമാണ്. ആരോഗ്യഗുണങ്ങളുടെ ശ്രദ്ധേയമായഒരു ഭക്ഷണമാണ് നെയ്യ്. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Read also; ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ നട്‌സ്
നെയ്യിന്റെ പോഷക മൂല്യങ്ങള്‍ വെണ്ണയ്ക്ക് സമാനമാണ്. ഇത് ലാക്ടോസ് രഹിതമാണ്. നെയ്യില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് ഫാറ്റുകള്‍) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യില്‍ കാണപ്പെടുന്നു.
നെയ്യിന് നിരവധി തെളിയിക്കപ്പെട്ട ആരോഗ്യ ഗുണങ്ങളുണ്ട്. അതിനാല്‍ കുട്ടി കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ നെയ്യ് നല്‍കണം. കുഞ്ഞിന് ഏഴ് മാസം പ്രായമാകുമ്പോള്‍ മൂന്ന് നാല് തുള്ളി നെയ്യ് ഭക്ഷണത്തില്‍ ചേര്‍ക്കാം. കുട്ടികള്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍ കുട്ടിയുടെ ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കാം.
ഭക്ഷണം എളുപ്പം ദഹിപ്പിക്കാനും വയറ്റിലെ പ്രശ്നങ്ങളെ അകറ്റി നിര്‍ത്താനും നെയ്യ് സഹായിക്കുന്നു. കുട്ടികള്‍ക്ക് നല്ല ഊര്‍ജസ്രോതസ്സ് കൂടിയാണ് നെയ്യ്. ഇതില്‍ പൂരിത ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജവും സ്റ്റാമിനയും നല്‍കുന്നു. ഒരു കുഞ്ഞിന്റെ മസ്തിഷ്‌കം ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ വികസിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ശരീരഭാരം കൂട്ടാനും കുഞ്ഞിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു.
വീട്ടില്‍ ഉണ്ടാക്കുന്ന പശുവിന്റെ നെയ്യ് കുട്ടിക്ക് നല്‍കുന്നത് നല്ലതാണ്. കുഞ്ഞിന്റെ ചര്‍മ്മം കൂടുതല്‍ മൃദുവും മിനുസമാര്‍ന്നതുമാക്കാന്‍ നെയ്യ് കൊണ്ട് കുട്ടികളെ മസാജ് ചെയ്യാനും ഉപയോഗിക്കുന്നു. ഇത് അവരെ കൂടുതല്‍ ശക്തവും വേഗത്തിലും വളരാന്‍ സഹായിക്കുന്നു.
Post Your Comments