KeralaMollywoodLatest NewsNewsEntertainment

തിയറ്ററുകളില്‍ ‘റിവ്യൂ വിലക്ക്’ വ്യാജം, ക്രിസ്റ്റഫറിനെ തകര്‍ക്കാന്‍ ശ്രമം: ബി ഉണ്ണികൃഷ്ണന്‍

ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണ്

തിയറ്ററുകളില്‍ വന്ന് ഓണ്‍ലൈന്‍ ചാനലുകാർ പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. താന്‍ സംവിധാനം ചെയ്യുന്ന നടന്‍ മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഉണ്ണികൃഷ്ണന്റെ ചിത്രം അടക്കം ഉള്‍പ്പെടുത്തി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നത്.

read also: ഫുക്രുവിന്റെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതല്ലേ‌? എന്നിട്ടാണോ എന്നെ ചോദ്യം ചെയ്യുന്നത്? ദയയോട് സീക്രട്ട് ഏജന്റ്

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളടക്കം തിയറ്ററുകളിലെത്തുന്ന വാരമാണ് ഇത്. അതിനിടെ നടക്കുന്ന ഈ  വ്യാജ പ്രചാരണമാണെന്നാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.’തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍, ഫെഫ്ക തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ക്രിസ്റ്റഫര്‍ ഇറങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണ്’-ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button