ErnakulamKeralaNattuvarthaLatest NewsNews

മ​ദ്യ​പി​ച്ച​തി​നെ ചൊ​ല്ലി​ സുഹൃത്തുക്കൾ തമ്മിൽ തർക്കം : ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു, പ്രതി അറസ്റ്റിൽ

ചാ​ലി​ക്ക​ട​വ് പാ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​നാ​ണ്​ (53) കു​ത്തേ​റ്റ​ത്

മൂ​വാ​റ്റു​പു​ഴ: മ​ദ്യ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്​​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ചാ​ലി​ക്ക​ട​വ് പാ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​നാ​ണ്​ (53) കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ, മാ​ർ​ക്ക​റ്റ് നെ​ടു​മ്പു​റ​ത്ത് അ​ബി ല​ത്തീ​ഫി​നെ (46) പൊ​ലീ​സ് രാ​ത്രി​ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു.

Read Also : കേരളത്തിന് പുറത്ത്നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കാൻ പദ്ധതി; മന്ത്രി ആർ ബിന്ദു

ആ​ശ്ര​മം ബ​സ്​​സ്റ്റാ​ൻ​ഡി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെയാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ചി​ല്ലു​കു​പ്പി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ത​ട​യു​ന്ന​തി​നി​ടെ രാ​ജ​ന്‍റെ വ​ല​തു​കൈ​യി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അറിയിച്ചതിനെ തുടർന്ന്, സ്ഥലത്ത് എത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞ​ര​മ്പ് മു​റി​ഞ്ഞ് ചോ​ര​ വാ​ർ​ന്ന രാ​ജ​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button