ThiruvananthapuramLatest NewsKeralaNattuvarthaNews

ഒ​മ്പ​തു വ​യ​സു​കാ​രി​യെ പീഡിപ്പിച്ചു : പ്രതിക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

കേ​ര​ളാ​ദി​ത്യ​പു​രം സ്വ​ദേ​ശി സു​ന്ദ​രേ​ശ​ൻ നാ​യരെ(66) ആണ് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശിക്ഷിച്ചത്

തി​രു​വ​ന​ന്ത​പു​രം: ഒമ്പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തിക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. കേ​ര​ളാ​ദി​ത്യ​പു​രം സ്വ​ദേ​ശി സു​ന്ദ​രേ​ശ​ൻ നാ​യരെ(66) ആണ് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശിക്ഷിച്ചത്. ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ആണ് ശിക്ഷ വിധിച്ചത്. 25,000 രൂ​പ ആണ് പി​ഴ അടയ്ക്കേണ്ടത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും പി​ഴ​ത്തു​ക ഇ​ര​യാ​യ കു​ട്ടി​ക്കു ന​ൽ​ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

2014 ജ​നു​വ​രി ര​ണ്ടി​നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ അ​പ്പൂ​പ്പ​നു നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന്, ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​യ​പ്പോ​ൾ സ​മീ​പ​ത്തു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽ കു​ട്ടി​യെ നി​ർ​ത്തി. നാ​ട്ടു​കാ​ർ​ക്കൊ​പ്പം പ്ര​തി​യും അ​പ്പൂ​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​യ​തി​നൊ​പ്പം പോ​യി​രു​ന്നു. കു​ട്ടി പ്ര​തി​യു​ടെ ഭാ​ര്യ​യോ​ടൊ​പ്പം ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങ​വേ ആ​ശു​പ​ത്രി​യി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യു​ടെ അ​ടു​ത്ത് ക​യ​റി കി​ട​ന്നു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ ഭ​യന്നു പോ​യ കു​ട്ടി സം​ഭ​വം ആ​രോ​ടും പ​റ​ഞ്ഞി​ല്ല.

Read Also : അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലാത്തത് കൊണ്ടാണ് ആ ക്വാട്ട വേണ്ടെന്ന് വെച്ചത്- ഹജ്ജ് വിവാദത്തിൽ അബ്ദുള്ളക്കുട്ടി

കു​ട്ടി സം​ഭ​വം ന​ട​ക്കുമ്പോ​ൾ മൂ​ന്നാം ക്ലാ​സി​ലാ​യി​രു​ന്നു. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ പീ​ഡ​ന​ത്തെ സം​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ഒ​രു വീ​ഡി​യോ ക​ണ്ട​പ്പോ​ഴാ​ണ് താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന്, സം​ഭ​വ​ത്തെ കു​റി​ച്ച് ഓ​ർ​ത്ത് കു​ട്ടി​യു​ടെ മ​നോ​നി​ല ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ ചി​കി​ത്സ​യ്ക്കു കൊ​ണ്ടു പോ​യെ​ങ്കി​ലും പ്ര​തി​യെ ഭ​യ​ന്നു കു​ട്ടി സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞി​ല്ല. ഒ​മ്പതാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ കു​ട്ടി പ​ഠ​ന​ത്തി​ൽ പി​ന്നോ​ട്ടു പോ​യ​പ്പോ​ൾ അ​ധ്യാ​പ​ക​രും ശ്ര​ദ്ധി​ച്ചു. തു​ട​ർ​ന്ന്, കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​എ​സ്. വി​ജ​യ് മോ​ഹ​ൻ, എം. ​മു​ബീ​ന, എ​സ്. ചൈ​ത​ന്യ, ആ​ർ.​വൈ. അ​ഖി​ലേ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button