
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5100 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ തുടര്‍ചലനമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്.
അതിനിടെ ഭൂകമ്പത്തെ തുടര്‍ന്ന് 10 തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ചൊവ്വാഴ്ച മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്’ എര്‍ദോഗന്‍ ഔദ്യോഗിക ടിവി ചാനലിലൂടെ പറഞ്ഞു.
അതേസമയം തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ എട്ടു മടങ്ങായി ഉയരുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. 18,000ഓളം പേര്‍ക്ക് ഭൂചനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തില്‍ തകര്‍ന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നല്‍കിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.
തുര്‍ക്കിയില്‍ 3,600ലേറെ പേര്‍ മരിക്കുകയും 14,483 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയില്‍ 1,500 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
7.8 ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുര്‍ക്കിയില്‍ തുടരെ ഭൂചനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടര്‍ചലനങ്ങളാണ് ഉണ്ടായത്.
Post Your Comments