ന്യൂഡല്‍ഹി: ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ച് തുര്‍ക്കി. തുര്‍ക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിരാത് സുനേലാണ് ടിറ്റ്വറില്‍ ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ചത്.
Read Also: പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ മാര്‍ച്ച്
ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയ്ക്ക് കനത്ത നാശനഷ്ടമാണുണ്ടായത്.വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ത്യയിലെ തുര്‍ക്കി എംബസിയിലെത്തി മെഡിക്കല്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. തുര്‍ക്കിയ്ക്ക് സാധ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേന തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. ഈ സഹായങ്ങളെ വിലയിരുത്തിയാണ് തുര്‍ക്കി അംബാസഡര്‍ ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ചത്. രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 100 പേരടങ്ങുന്ന 2 സംഘമാണ് തുര്‍ക്കിയിലേക്ക് പോയത്. മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്.
Post Your Comments