Latest NewsCinemaNews

‘പലതും മറന്ന് പോകുന്നു’: 2 വർഷമായി ഓർമ നഷ്ടപെടുന്ന അവസ്ഥയിൽ നടി ഭാനുപ്രിയ

സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ഭാനുപ്രിയ. അഴകിയ രാവണൻ എന്ന ഒരൊറ്റ ചിത്രം മതി ഭാനുപ്രിയയെ ഓർത്തിരിക്കാൻ. ആന്ധ്രാക്കാരിയായ അടുത്തിടെ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. തനിക്ക് ഓർമ നഷ്ടപ്പെടുന്നു എന്നാണ് ഭാനുപ്രിയ പറയുന്നത്.

ക്ലാസിക്കൽ നൃത്തത്തിൽ തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള താരം ഇപ്പോൾ നൃത്തത്തിലും സജീവമല്ല. തനിക്ക് സംഭവിച്ചത് എന്ത് എന്ന് താരം പറയുന്നുണ്ട്. തനിക്ക് അടുത്തകാലത്തായി സുഖമില്ല ഓർമ്മശക്തി കുറയുന്നുണ്ട്, പഠിച്ച ചില കാര്യങ്ങൾ വരെ താൻ മറന്നുപോയി എന്നാണ് നടി പറയുന്നത്. വീട്ടിൽ പോലും ഇപ്പോൾ താൻ നൃത്തം പരിശീലിക്കില്ല. കഴിഞ്ഞ രണ്ടു വർഷമായി തനിക്ക് ഓർമ്മക്കുറവ് അനുഭവപ്പെടുന്നു എന്നാണ് താരം പറയുന്നത്.

‘അടുത്തിടെ ഒരു സിനിമ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും താൻ മറക്കുകയാണ് എന്ന് പറയുന്നു.ചില നേരങ്ങളിൽ ചില മനിതർകൾ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഡയലോഗുകൾ മറന്നത്. തിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യവസ്ത മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുണ്ട്. ഭർത്താവുമായി പിരിഞ്ഞു എന്ന വാർത്ത തെറ്റാണ്. ഞങ്ങൾ പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്, പക്ഷെ വിവാഹമോചിതരായിട്ടില്ല. അതിനെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ’, ഭാനുപ്രിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button