
കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് തൊഴിലാളി മരിച്ചു. ആലപ്പാട് കൊന്നക്കോടത് വീട്ടിൽ സുജി (കണ്ണൻ-41) ആണ് മരിച്ചത്.
Read Also : ഒരേ പുരുഷനെ പ്രണയിച്ച് സഹോദരിമാർ, പിരിയാൻ വയ്യ; ഒടുവിൽ മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ച് യുവാവ്
ഇന്നലെ രാവിലെയാണ് മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം ഉണ്ടായത്. തോട്ടപ്പള്ളിക്ക് പടിഞ്ഞാറായിട്ട് മത്സ്യ ബന്ധനം നടത്തുന്നതിനെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സത്യലയായം ബോട്ടിലെ സ്രാങ്ക് ആയിരുന്നു മരിച്ച സുജി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ നീതു. മക്കൾ: സ്നേഹ, നിയതി.
Post Your Comments