യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി. കൊല്ലത്ത ഒരു സ്റ്റാർ റിസോർട്ടിൽ ചിന്ത കുടുംബത്തോടൊപ്പം താമസിച്ചു എന്നാണ് വിവാദം. ഒന്നേമുക്കാൽ വർഷം അവർ ഈ ഹോട്ടലിൽ താമസിച്ചു എന്ന് ആരോപണമുയരുന്നു. അതേസമയം, അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടി മാത്രമാണ് താൻ ഈ റിസോർട്ടിൽ താമസിച്ചതെന്നും വ്യക്തിപരമായ കാര്യമാണ് ഇതെന്നുമാണ് ചിന്തയുടെ വിശദീകരണം. മാസം 20,000 രൂപയാണ് വാടകയായി നൽകിയതെന്നും ചിന്ത പറഞ്ഞു.
എന്നാൽ, കൊല്ലം തങ്കശേരിയിലെ ഫോർ സ്റ്റാർ റിസോർട്ടിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചു എന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. പ്രതിദിനം 8500 രൂപ വരെ വാടക നൽകേണ്ട മുറിയിലാണ് യുവജന കമ്മീഷൻ അധ്യക്ഷ താമസിച്ചതെന്നും ഒന്നേമുക്കാൽ വർഷം കൊണ്ട് 38 ലക്ഷത്തോളം രൂപ ചെലവായെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് എങ്ങനെ ലഭിച്ചു എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുരേഷ് പന്തളം വിജിലൻസിനും എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനും പരാതിനൽകി.
ഇതിനിടെ ചിന്ത താമസിച്ച റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണം ഉയരുന്നു. സര്‍വ്വ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചാണ് ഈ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. തങ്കശ്ശേരി ഫോര്‍ട്ട് സമീപപ്രദേശത്ത് നിര്‍മ്മാണങ്ങള്‍ അനുവദിച്ചിട്ടുള്ളത് അല്ല. എന്നാല്‍ അവിടെ ഹോട്ടല്‍ നിര്‍മ്മിക്കുകയും അതിന് ആയുര്‍വേദ ഹോസ്പിറ്റല്‍ എന്ന പേരില്‍ ലൈസന്‍സ് എടുക്കുകയും ആ ഹോസ്പിറ്റല്‍ ലൈസന്‍സ് ഉപയോഗിച്ച് കോര്‍പ്പറേഷന്‍ സഹായത്തോടെ ഹോട്ടല്‍ നടത്തിവരികയുമാണ് എന്നാണ് ഉയരുന്ന ആക്ഷേപം.
ലോകത്ത് തന്നെ ലക്ഷ്വറി ബാറും, ക്ലബ്ബും, ലോക്കല്‍ ബാറും നോണ്‍ വെജ് നോണ്‍-വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയിരിക്കും ഇത്. അതിനിടെ ചിന്തയും റിസോര്‍ട്ടുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. വിജിലന്‍സിന് കിട്ടിയ പരാതി പ്രാഥമികമായി അന്വേഷിച്ച് തള്ളിക്കളയാനാണ് സാധ്യത. എന്നാല്‍ പരാതിക്കാര്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന.
Post Your Comments