Latest NewsIndiaNewsInternational

ഭൂചലനം: രണ്ട് സി-17 എയർഫോഴ്‌സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി: രക്ഷാപ്രവർത്തനങ്ങൾക്കായി തുർക്കിയിലേക്ക് കൂടുതൽ എയർഫോഴ്‌സ് വിമാനങ്ങൾ അയക്കുമെന്ന് ഇന്ത്യ. 60 പാരാ ഫീൽഡ് ഹോസ്പിറ്റലും ഉദ്യോഗസ്ഥരുമായി ഇന്ത്യ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്‌സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.

Read Also: ബിജെപിയ്ക്ക് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വിജയതന്ത്രം പകര്‍ന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലും 89 അംഗ മെഡിക്കൽ ടീമിനെയും തുർക്കിയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയുൾപ്പെടെ ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകളും ഉൾപ്പെടുമെന്നാണ് വിവരം. 30 കിടക്കകൾ, എക്സ്-റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലെ അദാനയിലെത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം തുർക്കിയിലെത്തിയത്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘമാണ് തുർക്കിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത്. ദുരിതബാധിതർക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയും ഇന്ത്യ നൽകിയിട്ടുണ്ട്.

Read Also: അജ്ഞാതനെ ഇടിച്ചുവീഴ്ത്തിയ ശേഷം ശരീരവുമായി പത്തുകിലോമീറ്ററോളം സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button