KeralaLatest News

തുക നല്‍കിയില്ലെങ്കില്‍ ആരോപണങ്ങള്‍ നേരിടുന്ന റിസോര്‍ട്ട് എന്തിന് ചിന്ത ജെറോമിന് സൗജന്യമായി നല്‍കി? ഇഡിയ്ക്കും പരാതി

കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ഇഡിയ്ക്കും പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നും മാസം 20,000 രൂപ ആയിരുന്നു വാടകയെന്നുമാണ് ചിന്താ ജെറോമിന്റെ വിശദീകരണം.

എന്നാൽ ഇത് വിശ്വസനീയമല്ലെന്നാണ് കോൺഗ്രസിന്റെ പക്ഷം. തങ്കശ്ശേരിയിലെ റിസോര്‍ട്ടില്‍ പ്രതിദിനം 8500 രൂപ വരെ വാടക വരുന്ന മൂന്ന് കിടപ്പുമുറിയുളള അപ്പാർട്മെന്റിലായിരുന്നു ചിന്തയുടെ താമസം. സീസണ്‍ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന മൂന്ന് ബെഡ്റൂം അപ്പാര്‍ട്മെന്റിന് സാധാരണ ദിവസങ്ങളില്‍ നല്‍കേണ്ടത് 5500 രൂപയും 18ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഒന്നേമുക്കാല്‍ വര്‍ഷമായി 38 ലക്ഷം രൂപയാണു റിസോര്‍ട്ടിനു ചിന്ത നല്‍കേണ്ടത്.
ഈ തുക എവിടെ നിന്നു നല്‍കിയെന്ന് അന്വേഷിക്കണം എന്നും പരാതിയില്‍ പറയുന്നു. തുക നല്‍കിയിട്ടില്ലെങ്കില്‍ പല ആരോപണങ്ങള്‍ നേരിടുന്ന റിസോര്‍ട്ട് എന്തിന് വേണ്ടി ചിന്ത ജെറോമിന് സൗജന്യമായി നല്‍കിയെന്ന് വിശദീകരിക്കണമെന്ന് വിഷ്ണു സുനില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button