
തൃശൂർ: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കയ്പമംഗലം സ്വദേശിയായ യുവതിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുവെന്ന വ്യാജേനെ മെഡിക്കൽ കോളജിൽ തങ്ങിയാണ് യുവതിയെ ദയാലാൽ പീഡിപ്പിച്ചത്.
Post Your Comments