കൊച്ചി: പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്താന്‍ ആണ് തീരുമാനം. മാർച്ച് 6 ന് സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു.
2018ൽ നടന്ന സമരത്തിനൊടുവിൽ നഴ്സുമാർ നേടിയെടുത്ത ശമ്പള പരിഷ്കരണം, മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നാല് വർഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂർണ്ണമായി നടപ്പിലാകുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎൻഎ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്. പുതിയ മിനിമം വേജ് ഉടൻ പ്രഖ്യാപിക്കുക, ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക, കരാർ നിയമങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം.
Post Your Comments