Latest NewsKeralaNewsIndia

‘കുറെ പണമുണ്ടല്ലോ പിന്നെ എന്താണ് പൊണ്ണത്തടി ചികിൽസിച്ചു ഭേദമക്കാത്തത്‌’: ആനന്ദ് അംബാനിയ്‌ക്കെതിരെ മലയാളികളുടെ പരിഹാസം

ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയായ മുകേഷ് അംബാനി. റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി 19.5 ബില്ല്യൺ അമേരിക്കൻ ഡോളർ ആണ്. സെഡ് കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ ആദ്യമായി ഉറപ്പാക്കിയത് മുകേഷ് അംബാനിക്കാണ്. നീത അംബാനിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ആനന്ത്, ആകാശ്, ഇഷ എന്നിവരാണ് ഇവരുടെ മക്കൾ. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയെകുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധിക മർച്ചന്റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ, ആനന്ദ് അംബാനിയുടെ ശരീരഭാരത്തെ കുറിച്ചായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തത്.

ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ നടത്തം ശീലമാക്കൂ, ​ഗുണം ഇതാണ്

നിരവധിപ്പേരാണ് ആനന്ദിനെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്. ചെറുപ്പം തൊട്ടേ അമിതവണ്ണമുള്ള ശരീരപ്രകൃതിയാണ് ആനന്ദ് അംബാനിക്ക്. അത് അയാളുടെ നിത്യ ജീവിതത്തെ തന്നെ ബാധിച്ചിരുന്നു. അമിതവണ്ണം കാരണം നിരവധി ബോഡി ഷെമിങ്ങിനും ട്രോളുകൾക്കും ഇരയായിട്ടുണ്ട് ആനന്ദ് അംബാനി.

ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ നടത്തം ശീലമാക്കൂ, ​ഗുണം ഇതാണ്

നേരത്തെ പലതരം ഫിറ്റ്നെസ് ട്രൈനിങ്ങുകളിലൂടെ തന്റെ ശരീരഭാരം നൂറ്റി എട്ടു കിലോയിൽ നിന്ന്‌ തൊണ്ണൂറ് കിലോയായി ആനന്ദ് അംബാനി കുറച്ചിരുന്നു. എന്നാൽ, വീണ്ടും ശരീര ഭാരം കൂടുകയാണ് ചെയ്തത്‌. ഇതിനു കാരണം ആനന്ദ് അംബാനിയുടെ ചില ഹോർമോൺ ഇൻബാലൻസ് മൂലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ആസ്തമ രോഗിയായ ആനന്ദ് അംബാനി ആസ്ത്മ രോഗത്തിനുള്ള അമിതമായ സ്റ്റിറോയിഡുകൾ കഴിക്കുന്നത്‌ മൂലം ശരീര ഭാരം വർധിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ, ‘എന്തുകൊണ്ട് ആനന്ദ് അംബാനി ശരീര ഭാരം ചികിൽസിച്ചു ഭേദമക്കാത്തത്‌’, ‘പർവതം പോലെ വയർ’, ‘കേരളത്തിലെ ആയുർവേദ സ്ഥാപനങ്ങൾ സഹായിക്കുക’ തുടങ്ങി ആനന്ദ് അംബാനിയുടെ ശരീരത്തെ വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് മലയാളികളുടേതായി ഉയർന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button