Latest NewsKeralaNews

ഇത്തവണ വനിതാ ദിനം കെഎസ്ആർടിസിയോടൊപ്പം ആഘോഷിക്കാം, സ്ത്രീകൾക്കായി ബജറ്റിൽ ഒതുങ്ങുന്ന പാക്കേജുകൾ അവതരിപ്പിച്ചു

മാർച്ച് 8-നാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്

വനിതാ ദിനം ആഘോഷമാക്കാൻ സ്ത്രീകൾക്കു മാത്രമായി പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന പുതിയ പാക്കേജിൽ വ്യത്യസ്ഥമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി അൻപതോളം സ്ഥലങ്ങളിലേക്കാണ് യാത്ര പോകുന്നത്.

മാർച്ച് 8-നാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെഎസ്ആർടിസി ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ യാത്ര ആരംഭിക്കുന്നുണ്ട്. സ്ത്രീകൾക്ക് ഒറ്റയ്ക്കായോ, ഗ്രൂപ്പായോ യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.

Also Read: പേടിഎം: മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ഏകീകൃത അറ്റനഷ്ടം

ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button