യുപിഐ മുഖാന്തരമുള്ള ചെറിയ പേയ്മെന്റുകൾ എളുപ്പമാക്കാനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ ലൈറ്റ് സംവിധാനമാണ് ആരംഭിക്കുക. ഇതോടെ, ചെറിയ തുക ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് പിൻ/ പാസ്വേഡ് നൽകേണ്ടതില്ല. ഇത്തരത്തിൽ പരമാവധി 200 രൂപ വരെയാണ് കൈമാറാൻ സാധിക്കുക.
മറ്റ് യുപിഐ പേയ്മെന്റുകളെക്കാൾ വളരെ എളുപ്പത്തിലാണ് യുപിഐ ലൈറ്റ് സേവനം ലഭിക്കുക. 2022 സെപ്തംബറിൽ യുപിഐ ലൈറ്റ് സേവനത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. യുപിഐ ലൈറ്റ് സേവനത്തിൽ റീഫണ്ട് ക്രെഡിറ്റ് ഉണ്ടായിരിക്കുന്നതാണ്.
രാജ്യത്ത് യുപിഐ പേയ്മെന്റുകൾ അതിവേഗ വളർച്ചയാണ് കാഴ്ചവെക്കുന്നത്. 2022 ഡിസംബറിൽ മാത്രം 6.39 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ, ഫോൺപേ തുടങ്ങിയ സേവന ദാതാക്കളാണ് യുപിഐ സേവനം വാഗ്ദാനം ചെയ്യുന്നത്.
Post Your Comments