
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്റി വിവാദത്തില്‍ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്ന് കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ അനില്‍ ആന്റണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു, പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളെ അറിയാം. എന്നാല്‍ ഇപ്പോള്‍ അതാരാണെന്ന് പറയുന്നില്ലെന്നും അനില്‍ പറഞ്ഞു.
രാജ്യതാല്‍പര്യത്തിനായി നിന്ന തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി വരും. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉള്‍പ്പെടെ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും അനില്‍ പറഞ്ഞു.ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ട്വീറ്റില്‍ അനില്‍ ആന്റണി വിശദീകരണവുമായി എത്തിയിരുന്നു . പാര്‍ട്ടി താത്പര്യത്തേക്കാള്‍ രാജ്യതാല്‍പ്പര്യമാണ് തനിക്ക് വലുതെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നാണ് താന്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞു. അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യക്തമായ നിലപാട് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
Post Your Comments