Latest NewsIndiaNews

വാണി ജയറാമിന്റെ മരണ കാരണം, തലയ്‌ക്കേറ്റ മുറിവ്

തിരുവനന്തപുരം : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

Read Also: ധനമന്ത്രിയുടേത് ഗീബൽസിയൻ തന്ത്രം, ഭീമമായ നികുതി നിർദ്ദേശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മിസ്മാനേജ്മെന്റ്; വി മുരളീധരൻ

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018-ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.

പ്രിയ ഗായികയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ചെന്നെയിലെ കലാ, സാംസ്‌കാരിക, സിനിമാ, സംഗീത ലോകം. വിവിധ മേഖലകളില്‍ നിന്നുള്ള മലയാളികളടക്കം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഹാഡോസ് റോഡിലെ ഫ്‌ളാറ്റ് പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button