Latest NewsNewsIndia

യുവതിയുടെ തലയിലെ മുറിവ് കെട്ടിവെച്ചത് കോണ്ടം ഉപയോഗിച്ച്: വന്‍ വിവാദം

ആശുപത്രിയിലെത്തിയ രേഷ്മയുടെ തലയില്‍ നിന്നാണ് ഡോക്ടര്‍ കോണ്ടം പാക്കറ്റ് കണ്ടെത്തിയത്

മൊറേന: തലയ്ക്കു പരിക്കേറ്റ് എത്തിയ യുവതിയുടെ തലയിലെ താല്‍ക്കാലിക ബാന്‍ഡേജ് മാറ്റിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി. രക്തസ്രാവം തടയാന്‍ കോട്ടനൊപ്പം കോണ്ടത്തിന്റെ പാക്കറ്റും. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെത്തിയ രേഷ്മ ബായിയുടെ തലയില്‍ നിന്നാണ് ഡോക്ടര്‍ കോണ്ടം പാക്കറ്റ് കണ്ടെത്തിയത്. രേഷ്മ ആദ്യം പോയ മൊറേനയിലെ പോര്‍സ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്‌സ് ആണ് ഈ പണി ഒപ്പിച്ചത്. പരിക്ക് ഗുരുതരമായതുകൊണ്ട് പിന്നീട് രേഷ്മയോട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Read Also: ചൈനീസ് ലോൺ ആപ്ലിക്കേഷനുകളുടെ കോടികളുടെ തട്ടിപ്പ് തകർത്തു: തട്ടിയെടുത്തത് 500 കോടിയിലധികം രൂപ

 

സംഭവം വന്‍ വിവാദമായതോടെ, യുവതിയെ ആദ്യം ഡ്രസ്സ് ചെയ്ത ആശുപത്രി ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button