ന്യൂഡല്‍ഹി: ഒളിച്ചോടി വന്ന കാമുകിയെ പണത്തിനായി വിറ്റ് യുവാവ്. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്‍ കൂടിയായ യുവാവാണ് കാമുകിയെ വേശ്യാവൃത്തിക്കായി വിറ്റത്. സംഭവത്തില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടി ആഗ്രയിലെ ഒരു ഇറച്ചി യൂണിറ്റിന്റെ പാക്കേജിംഗ് യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. 22-കാരനുമായി ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്. ജനുവരി 26-ന് പെണ്‍കുട്ടി ഈ യുവാവിനൊപ്പം ഒളിച്ചോടി. 26-ന് രാത്രി ഇവര്‍ ഒരുമിച്ച് താമസിച്ച ശേഷം പിറ്റേ ദിവസമാണ് പണത്തിന് പകരമായി പെണ്‍കുട്ടിയെ യുവാവ് ഒരു സ്ത്രീക്ക് വിറ്റത്. ഇവിടെ നിന്ന് മറ്റൊരു സ്ത്രീയുടെ അടുത്തേക്കാണ് പെണ്‍കുട്ടിയെ കൊണ്ട് പോയത്. വേശ്യാലയങ്ങളായി ഉപയോഗിച്ചിരുന്ന നിരവധി ഫ്ളാറ്റുകള്‍ ഈ സ്ത്രീയുടെ കൈവശമുണ്ടായിരുന്നു.
പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങിയ സ്ത്രീ തുടര്‍ന്ന് ജോലി വാങ്ങി തരാമെന്നും സഹായിക്കാമെന്നും വിശ്വസിപ്പിച്ച് നിരവധി ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ കാണിച്ചാണ് ഇവര്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടി ലേലം നടത്തിയത്. തുടര്‍ന്നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത് എന്ന് പോലീസ് പറഞ്ഞു.
Post Your Comments